Friday, December 12, 2025

ആദ്യമായിട്ടാണ് ഒരു സൂപ്പർ ഫാസ്റ്റ് പാഞ്ഞു പോകുന്നത് കണ്ടപ്പോൾ സന്തോഷം തോന്നണേ… യാത്രക്കാരി ബോധം കെട്ടു; ശരവേഗത്തിൽ ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി

മുവാറ്റുപുഴ : ബോധം കെട്ട് കുഴഞ്ഞു വീണ യാത്രക്കാരിയുമായി ശരവേഗത്തിൽ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് കെഎസ്ആർടിസി ബസ്. ബസ് ജീവനക്കാരും യാത്രക്കാരും സമയോചിതമായി പെരുമാറിയപ്പോൾ രക്ഷിക്കാനായത് വിലപ്പെട്ട ഒരു ജീവൻ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവ വികാസങ്ങൾ അരങ്ങേറിയത്.

മല്ലപ്പള്ളിയിൽനിന്നു പാലക്കാട്ടേയ്ക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസിൽ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ പ്രസാദ്, കണ്ടക്ടർ ജുബിൻ എന്നിവർ ചേർന്ന് ബസ് സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ പ്രവേശിപ്പിക്കാനായില്ല. തുടർന്ന് ബസ് ഒരു പെട്രോൾ പമ്പിൽ കയറ്റി തിരിച്ചശേഷം മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടൽ മൂലമാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാനും തുടർചിത്സ നൽകുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും കെഎസ്ആർടിസി വ്യക്തമാക്കി.

Related Articles

Latest Articles