Monday, June 17, 2024
spot_img

ഇറ്റലിക്കാരനൊപ്പം നൃത്തം ചെയ്തവർ ഒന്ന് സൂക്ഷിച്ചോളണെ

                       

തിരുവനന്തപുരം : വിദേശികളായ വിനോദ സഞ്ചാരികൾ മാസ്ക് പോലും വെയ്ക്കാതെ സഞ്ചരിക്കുന്നത് ആശങ്ക ഇരട്ടി ആക്കുന്നു .ഇറ്റലിക്കാരനായ ആളിന് കഴിഞ്ഞ മാസം 27 ന് കോവിറ്റ് സ്ഥിതികരിച്ചിരുന്നു .ഇതേ തുടർന്ന് വർക്കല കനത്ത ജാഗ്രതയിലായിരുന്നു .എന്നാൽ ഇയാൾ കൊല്ലത്തേക്കും സഞ്ചരിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം . കൊല്ലത്തു ഒരു ഉത്സവത്തിൽ ഇയാൾ പങ്കെടുത്തിരുന്നു .ഇയാൾ താമസിച്ചിരുന്ന റിസോർട്ട് നേരത്തെ അടപ്പിച്ചിരുന്നു .

എന്നാൽ കനത്ത ജാഗ്രത തുടരുമ്പോഴും വേണ്ട നിർദേശങ്ങൾ ആരും പാലിക്കുന്നില്ല .വീടുകളിൽ തങ്ങുന്നവർ നിർദേശങ്ങൾ ഒന്നും പാലിക്കുന്നില്ലെന്നാണ് കളക്ടർ പറയുന്നത് .ഇറ്റലിയിൽ നിന്ന് വന്നയാൾക്ക് വർക്കലയിലെ സമീപ പ്രദേശങ്ങളിൽ ഉള്ളവരുമായും സൗഹൃദ ബന്ധമുണ്ട് .വിനോദ സഞ്ചാരികൾ ധാരാളം എത്തുന്ന സ്ഥലം കൂടി ആയതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു .

ഈ സാഹചര്യത്തിൽ റോഡുകളിലും വാഹനങ്ങളിലും പരിശോധന ശക്തമാക്കിട്ടുണ്ട് .

Related Articles

Latest Articles