Wednesday, December 17, 2025

ഇറ്റലിയുടെ ഇതിഹാസം വിടവാങ്ങി;’സോക്കർ സല്യൂട്ട്’,പാവ്ലോ റോസി

 ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പാവ്‌ലോ റോസി അന്തരിച്ചു. 65 വയസ്സായിരുന്നു. 1982ലെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് ഇറ്റലിയെ നയിച്ച താരമാണ്. മത്സരത്തില്‍ ആറ് ഗോളുകള്‍ നേടി ഗോള്‍ഡണ്‍ ബൂട്ട് ടോപ്പ് ഗോള്‍ സ്‌കോററായി. മത്സരത്തിലെ ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരവും പാവ്‌ലോ ആണ് നേടിയത്. ഒരു ലോകകപ്പില്‍ മൂന്ന് പരമോന്നത പുരസ്‌കാരങ്ങളും നേടിയ മൂന്ന് കളിക്കാരില്‍ ഒരാളാണ് പാവ്‌ലോ.

1982ല്‍ ബാലന്‍ ഡി’ ഓര്‍ പുരസ്‌കാരം നേടി. ഫിഫയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ പാവ്‌ലോയെ ആദരിച്ചിരുന്നു. വിരമിച്ച ശേഷം ക്ലബുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Related Articles

Latest Articles