Sunday, May 19, 2024
spot_img

ദേശഭക്തി ഗാനവുമായി ജവാൻമാർ; ‘ജയ് ഹിന്ദ്’ തീം സോങ് വീഡിയോ പുറത്തിറക്കി ഐടിബിപി

രാജ്യത്തെ 75-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കൊപ്പം പങ്കുചേർന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) . ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി ഐടിബിപി ഉദ്യോഗസ്ഥർ തീം സോങ്ങ് പുറത്തിറക്കി.

രാജ്യത്തിനും അതിർത്തിയിൽ കാവൽ നിൽക്കുന്ന ധീരരായ സൈനികർക്കും സമർപ്പിച്ച് കൊണ്ടാണ് തീം സോങ്ങ് പുറത്തിറക്കിയിരിക്കുന്നത്. ജയ് ഹിന്ദ് എന്ന ഗാനം ഐടിബിപി ജവാൻ അർജുൻ ഖേരിയാലാണ് രചിച്ചത്. ഓഗസ്റ്റ് 13 നും 15 നും ഇടയിൽ വീടുകളിൽ പതാക ഉയർത്താനും ക്യാമ്പയിനിൽ പങ്കെടുക്കാൻ പൗരന്മാരെ പ്രേരിപ്പിക്കാനും ഗാനം ലക്ഷ്യമിടുന്നു.

രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ ഒരു ജവാൻ ത്രിവർണ പതാക വഹിച്ചുകൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്. ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി അതിർത്തി മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്രത്തിന്റെ ഹർ ഘർ തിരംഗ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നതിനായി അതിർത്തി കാവൽ സേന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സേനകളുടെ മാരത്തണുകളും വാക്കത്തോണുകളും സംഘടപ്പിച്ചു. രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് 6 ലക്ഷത്തിലധികം ദേശീയ പതാകകൾ വിതരണം ചെയ്തു. ഇന്ത്യാ- ചൈന അതിർത്തിയിൽ ദശീയ പതാകകൾ സ്ഥാപിക്കുകയും അതിർത്തിയിലെ ജനങ്ങൾക്കിടയിൽ ഹർ ഘർ തിരംഗ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

Related Articles

Latest Articles