Tuesday, December 16, 2025

ജഗതി ശ്രീകുമാര്‍ തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത വ്യാജം? വിശദീകരണവുമായി മകള്‍ പാര്‍വതി

നടന്‍ ജഗതി ശ്രീകുമാര്‍ തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് മകള്‍ പാര്‍വതി. ജഗതി ശ്രീകുമാറിന്റെ പേരില്‍ ഇപ്പോള്‍ സജീവമായിട്ടുള്ള ആ ഫേസ്‌ബുക്ക് അക്കൗണ്ട് വ്യാജമാണെന്നും ഇത്തരം അക്കൗണ്ടുകള്‍ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും പാര്‍വതി തന്റെ ഫേസ്‌ബുക്ക് പേജില്‍ വ്യക്തമാക്കി.

പാര്‍വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാവർക്കും നമസ്കാരം.

പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോൾ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാർത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാർത്തകളും വ്യാജമാണ്.പപ്പക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ …
Thank you…

Related Articles

Latest Articles