കൊച്ചി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത
25 അയ്യപ്പഭക്തര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തൃശൂര്‍ കുന്ദകുളം പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍തി. പത്തു ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി നിര്‍ദേശം. അറസ്റ്റ് ആവശ്യമാകുന്ന ഘട്ടത്തില്‍ 40,000രുപ ബോണ്ടില്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.