ദില്ലി: ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി.നഡ്ഢയെ പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അധ്യക്ഷനെ തിരഞ്ഞെടുത്തത്.
നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അമിത് ഷായുടെ പിന്‍ഗാമിയാകുമെന്നാണ് സൂചനയുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരുള്‍പ്പടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ നഡ്ഡയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചു.
ആര്‍എസ്എസിലൂടെ പയറ്റിത്തെളിഞ്ഞ ജെ.പി.നഡ്ഡ ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയുടെ ചുമതലയായിരുന്നു.
അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും ജയം നേടുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ അഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…