Wednesday, December 17, 2025

ചക്കക്കുരുവിനുണ്ട് ഒട്ടേറെ മാഹാത്മ്യം ; ദിവസം ഒന്നെങ്കിലും കഴിച്ചാൽ നിരവധി അസുഖങ്ങളെ തടയാൻ സഹായിക്കും, അറിയേണ്ടതെല്ലാം

മലയാളികളുടെ പ്രിയഭക്ഷണങ്ങളില്‍ ഒന്നാണ് ചക്ക.ചക്കപ്പുഴുക്കും ചക്ക അവിയലും വറുത്തതും തോരനുമെല്ലാമായി ഇത് പല രൂപത്തിലും നാം കഴിയ്ക്കാറുണ്ട്. ഇതല്ലാതെ പഴുത്ത രൂപത്തിലും ചിലര്‍ പച്ചയായിത്തന്നെയുമെല്ലാം ഇതിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവരുമാണ്. ചക്കക്കൊപ്പമുള്ള ചക്കക്കുരു പലരും കളയുന്നതാണ് പതിവ്. ചില കറികളില്‍ ഇടാറുണ്ടെങ്കില്‍ പോലും ഇതിന് ചക്കയുടെ അത്രയും സ്വീകാര്യതയില്ലെന്ന് തന്നെ വേണം പറയാന്‍.എന്നാല്‍ ചക്കക്കുരു കഴിയ്‌ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ്. ചക്കക്കുരുവിന് നിരവധി പോഷകഗുണങ്ങൾ ഉണ്ട്.നിരവധി അസുഖങ്ങൾക്ക് പരിഹാരവുമാണ് ചക്കക്കുരു.

പ്രതിരോധ ശേഷി ​

ചക്കക്കുരു പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. വൈറ്റമിന്‍ എ, സി എന്നിവയും സിങ്കുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.
ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കും ഭക്ഷ്യജന്യ രോഗങ്ങൾക്കും ചക്കക്കുരു ഫലപ്രദമായ മരുന്നാണ്. അയൺ കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്.

​ബിപി നിയന്ത്രിയ്ക്കാന്‍​

ബിപി നിയന്ത്രിയ്ക്കാന്‍ ചക്കക്കുരു ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍, റൈബോഫ്‌ളേവിന്‍, വൈറ്റമിന്‍ ബി എന്നിവ ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ബിപി നിയന്ത്രണത്തിന് മാത്രമല്ല, ഈ ഘടകങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും ഏറെ ഗുണകരമാണ്. ശരീരത്തില്‍ വീക്കവും നീരുമുണ്ടാകുന്നത് തടയാനും ഇത് ഏറെ നല്ലതാണ്.ധാരാളം നാരുകള്‍ അടങ്ങിയ ചക്കക്കുരു ദഹനാരോഗ്യത്തിനും ഉത്തമമാണ്. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വൈറ്റമിന്‍ എ. ഇതിന്റെ ഉറവിടം കൂടിയാണ് ചക്കക്കുരു.

​ചര്‍മരോഗ്യത്തിന്​

ചര്‍മരോഗ്യത്തിന് ചക്കക്കുരു മികച്ച ഒന്നാണ്. ഇതിലെ ഫോളിഫിനോളുകള്‍ ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ചർമ്മപ്രശ്നങ്ങൾക്കും കറുത്ത പാടുകൾ ചർമ്മത്തിലെ ചുളിവുകൾ എന്നിവയ്ക്കും ചക്കക്കുരു ഔഷമായി ഉപയോഗിക്കാവുന്നതാണ്.മുഖത്തിന്റെ മൃദുലതയും തിളക്കവും വർദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ ചെറുക്കാനും ചക്കക്കുരു വഴി സാധിയ്ക്കുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം തന്നെ ആരോഗ്യത്തോടൊപ്പം ചര്‍മ ഗുണങ്ങള്‍ കൂടി നല്‍കുന്നവയാണ്. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ വളർച്ചയ്ക്കും ചക്കക്കുരു ഗുണം ചെയ്യുന്നു.

Related Articles

Latest Articles