തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി മുൻ ഡിജിപി ജേക്കബ് തോമസ്. തന്റെ ഫേസ്ബുക്കിലാണ് ജേക്കബ് തോമസ് പിണറായിയെ പരോക്ഷമായി പരിഹസിക്കുന്ന പോസ്റ്റുമായി രംഗത്തുവന്നത്. അടൂർ ഗോപാലകൃഷ്ണനെ പിൻതുണച്ച് മുഖ്യമന്ത്രി രംഗത്തുവന്ന പത്രവാർത്തയാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക് പോസ്റ്റിനാധാരം.
കലാകാരന്മാരെ നിശ്ശബ്ദരാക്കാൻ നീക്കം എന്ന തലക്കെട്ടിലാണ് പത്രവാർത്ത. കലാകാരന്മാർക്ക് ഭയരഹിതമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഒരുക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞതായും വാർത്തയിലുണ്ട്. ഈ വാർത്ത പങ്കുവച്ചുകൊണ്ട് ജേക്കബ് തോമസ് ചോദിക്കുന്നത് “നിർഭയമായി അഭിപ്രായം പറയുന്നവരെ ഇവിടെ നിശബ്ദരാക്കുന്നവർ ആരാണ് ???” എന്നാണ്
ജേക്കബ് തോമസിന്റെ പോസ്റ്റിനെ അദ്ദേഹം പല വിഷയങ്ങളിലും എടുത്തിട്ടുള്ള മുൻ നിലപാടുകളുമായും ജേക്കബ് തോമസിനോട് സർക്കാർ കൈക്കൊണ്ട നടപടികളുമാണ് ചേർത്തുവായിക്കുമ്പോഴാണ് പോസ്റ്റിലെ ആക്ഷേപഹാസ്യം വെളിപ്പെടുക. ഇതിനു മുൻപും ജേക്കബ് തോമസ് സർക്കാരിനെതീരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…
മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…
കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…
രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്ബറേലിയിൽ #cpm #rahulgandhi #cpm #krama#mani
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati