Monday, April 29, 2024
spot_img

പിണറായിയെ ട്രോളി ജേക്കബ് തോമസ്: അഭിപ്രായം പറയുന്നവരെ ഇവിടെ നിശബ്‌ദരാക്കുന്നവർ ആരാണ് ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി മുൻ ഡിജിപി ജേക്കബ് തോമസ്. തന്‍റെ ഫേസ്ബുക്കിലാണ് ജേക്കബ് തോമസ് പിണറായിയെ പരോക്ഷമായി പരിഹസിക്കുന്ന പോസ്റ്റുമായി രംഗത്തുവന്നത്. അടൂർ ഗോപാലകൃഷ്ണനെ പിൻതുണച്ച് മുഖ്യമന്ത്രി രംഗത്തുവന്ന പത്രവാർത്തയാണ് ജേക്കബ് തോമസിന്‍റെ ഫേസ്ബുക് പോസ്റ്റിനാധാരം.

കലാകാരന്മാരെ നിശ്ശബ്ദരാക്കാൻ നീക്കം എന്ന തലക്കെട്ടിലാണ് പത്രവാർത്ത. കലാകാരന്മാർക്ക് ഭയരഹിതമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഒരുക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞതായും വാർത്തയിലുണ്ട്. ഈ വാർത്ത പങ്കുവച്ചുകൊണ്ട് ജേക്കബ് തോമസ് ചോദിക്കുന്നത് “നിർഭയമായി അഭിപ്രായം പറയുന്നവരെ ഇവിടെ നിശബ്ദരാക്കുന്നവർ ആരാണ് ???” എന്നാണ്

ജേക്കബ് തോമസിന്‍റെ പോസ്റ്റിനെ അദ്ദേഹം പല വിഷയങ്ങളിലും എടുത്തിട്ടുള്ള മുൻ നിലപാടുകളുമായും ജേക്കബ് തോമസിനോട് സർക്കാർ കൈക്കൊണ്ട നടപടികളുമാണ് ചേർത്തുവായിക്കുമ്പോഴാണ് പോസ്റ്റിലെ ആക്ഷേപഹാസ്യം വെളിപ്പെടുക. ഇതിനു മുൻപും ജേക്കബ് തോമസ് സർക്കാരിനെതീരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

https://www.facebook.com/drjacobthomasips/photos/a.927208004101310/1327711350717638/?type=3&theater

Related Articles

Latest Articles