Saturday, May 4, 2024
spot_img

ഇത് മിത്തല്ല ; ഞങ്ങളുടെ സ്വത്വം !ജയ് ഗണേഷ് ! ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം രഞ്ജിത് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ജയ് ഗണേഷ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഗണേശോത്സവ പരിപാടിക്കെത്തിയ ഉണ്ണിയിൽ വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചിത്രം പ്രഖ്യാപിക്കുകയായിരുന്നു.
ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള അടക്കമുള്ള ‘മാളികപ്പുറം ടീം’ പങ്കെടുത്തിരുന്നു. കൂടാതെ നടി അനുശ്രീ ഉൾപ്പടെയുള്ള താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

‘മിത്ത് വിവാദത്തിൽ’ പ്രതികരണമറിയിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സിനിമയുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം പ്രതികരണം നടത്തിയത്. മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാൻ ആർക്കും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണമെന്ന് അന്ന് ഉണ്ണി അഭിപ്രായപ്പെട്ടിരുന്നു. “ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് പറയും” ഉണ്ണിമുകുന്ദൻ അന്ന് വ്യക്തമാക്കി

Related Articles

Latest Articles