2024 ലെ തന്റെ ആദ്യ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലാണ് നടത്തിയത്. ഇപ്പോഴിതാ, എന്ത് വികസനപ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ കൊണ്ട് വന്നാലും അതിനെ ഇപ്പോഴും കുറ്റം പറയുന്ന കുത്ത് ഇന്ത്യ മുന്നണിയിലെ അംഗമായ എംകെ സ്റ്റാലിൻ ഭരിക്കുന്ന തമിഴ്‌നാട്ടിൽ മോദിക്കുണ്ടായ ജനപ്രീതി കണ്ട് ഞെട്ടി വിറച്ചിരിക്കുകയാണ് ഡിഎംകെ.
നമ്മൾ ഇപ്പോൾ കണ്ട വീഡിയോ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ പോലും തല കുനിപ്പിക്കുന്നതാണ്. കാരണം, എംകെ സ്റ്റാലിനെ പ്രസംഗിക്കുന്നതിനായി സംഘാടകർ ക്ഷണിച്ചതുമുതൽ വേദിയിൽ മുഴങ്ങിയത് ഒരൊറ്റ പേരായിരുന്നു. എന്നാൽ, അത് സ്റ്റാലിന്റെ അല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്ന് മാത്രം. കൂടാതെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസംഗിച്ചു തുടങ്ങിയിട്ടും ആളുകൾ ഈ ആരവം നിർത്തുന്നില്ല എന്നത് നമുക്ക് വിഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൈ കാണിച്ചതിന് ശേഷമാണ് ആളുകൾ ആരവം കുറച്ചെങ്കിലും കുറച്ചത്. വീഡിയോ വൈറലായതോടെ ഇതിലും വലിയ ഗതികെട്ടവൻ ആരുമില്ല എന്നാണ് എംകെ സ്റ്റാലിനെ സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്. കാരണം, പാർലമെന്റിലടക്കം ഇപ്പോഴും നരേന്ദ്രമോദിയെ നഖശിഖാന്തം എതിർക്കുന്ന വ്യക്തിയാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആ എംകെ സ്റ്റാലിന് സ്വന്തം തട്ടകത്തിൽ പോലും ജനപ്രീതിയില്ല എന്നതിന്റെ തെളിവ് തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ വീഡിയോ. കൂടാതെ, ബിജെപിക്ക് തമിഴ്‌നാട്ടിൽ ഇത്രത്തോളം ജനപ്രീതി ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ മറ്റൊരു കാരണം തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ തന്നെയാണ്. കാരണം, ഡിഎംകെ സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ ഒരു തുറന്ന യുദ്ധമാണ് അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപി തമിഴ്‌നാട്ടിൽ നടത്തുന്നത്. ഇതിലൂടെ ഡിഎംകെ സർക്കാരിന്റെ അഴിമതികൾ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവ് തന്നെയാണ് അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ് എൻ മക്കൾ എന്ന പദയാത്രയിൽ എത്തുന്ന ആൾക്കൂട്ടവും ഇപ്പോൾ മോദിക്ക് ലഭിക്കുന്ന ആദരവും.

