Sunday, November 22, 2026

ജെയ്ഷെ മുഹമ്മദ് നേതാക്കൾ താലിബാൻ നേതൃത്വത്തെ കണ്ടു; ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ആവശ്യപ്പെട്ടതായി സൂചന

അഫ്ഗാനിസ്ഥാന്‍: ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വേണമെന്ന ആവശ്യവുമായി പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാക്കള്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മൂന്നാം വാരം കാണ്ഡഹാറിലായിരുന്നു താലിബാന്‍-ജെയിഷെ കൂടിക്കാഴ്ച നടന്നത്. പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് ലഭിക്കുന്ന സൂചന.

ഭീകരാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ സംസ്ഥാന ഇന്റലിജന്‍സിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശ്രീനഗറല്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ജമ്മുകശ്മീരില്‍ പ്രത്യേക നിരീക്ഷണം നടത്തിവരികയാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്താനുമായുള്ള ബന്ധം ദൃഡമാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു. അതേസമയം അഫ്‌ഗാനിസ്ഥാനിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്‌തെന്ന് താലിബാൻ. മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles