International

പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ! ആറാട്ട് തുടർന്ന് അജ്ഞാതൻ ! ജെയ്‌ഷെ ഇ മുഹമ്മദിന്റെ റിക്രൂട്ടർ യൂനുസ് ഖാൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ടുള്ള അജ്ഞാതന്റെ ആറാട്ട് തുടരുന്നു.നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിന്റെ റിക്രൂട്ടർ യൂനുസ് ഖാൻ ബജൗറിലെ മാമണ്ട് ഏരിയയിൽ വച്ച് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു.
നിസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അജ്ഞാതർ യൂനുസിന് നേരെ വെടിയുതിർത്തത് . ഭാരതത്തിനെതിരെ ഭീകരാക്രമണങ്ങൾ നടത്താൻ നിരവധി യുവാക്കളെ സംഘടനയിലേയ്‌ക്ക് റിക്രൂട്ട് ചെയ്തത് യൂനുസ് ഖാനായിരുന്നു.

അജ്ഞാതന്റെ ആക്രമണത്തെ ഭയന്ന് ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ സുരക്ഷ പാക് സർക്കാർ വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട് . 16 പേർ അടങ്ങുന്ന സുരക്ഷാസംഘമാണ് ഹാഫീസ് സയീദിനെ സംരക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്.

ആഴ്ചകൾക്ക് മുമ്പ് കറാച്ചിയിലെ ഒറംഗി ടൗൺ ഏരിയയിൽ വച്ച് ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മൗലാന റഹീമുള്ളയും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾനിരന്തരമായി ഇന്ത്യാ വിരുദ്ധ യോഗങ്ങളിൽ പങ്കെടുക്കുകയും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താറുമുണ്ടായിരുന്നു. കറാച്ചിയിലെ ഒറംഗി ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അജ്ഞാതരുടെ ആക്രമണമുണ്ടായത് .

കൊലപാതങ്ങളുടെ പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഷ്‌കർ-ഇ-തൊയ്ബ മുൻ കമാൻഡർ അക്രം ഖാസി എന്ന അക്രം ഖാൻ കഴിഞ്ഞ ദിവസമാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2018 മുതൽ 2020 വരെ ലഷ്‌കറിലെ റിക്രൂട്ട്‌മെൻ്റ് കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അക്രമായിരുന്നു.

കറാച്ചിയിലെ ഓറഞ്ച് ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കുകയും ആ റാലിയിൽ പങ്കെടുക്കാൻ പോയ മൗലാന റഹിമുള്ളയെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കറാച്ചി പൊലീസ് പറഞ്ഞത്. മൗലാന റഹിമുള്ള താരിഖ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു മതയോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഇയാൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം നിശ്ചയിച്ചുറപ്പിച്ചതാണെന്ന് സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ മാസം, ഇന്ത്യയുടെ മോസ്റ്റ് വാൻ്റഡ് ലിസ്റ്റിലുള്ള ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമത്താവളം ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനാണ് ലത്തീഫ്. സ്‌റ്റേഷൻ ആക്രമിച്ച നാല് ഭീകരർക്ക് പാകിസ്ഥാനിൽ നിന്ന് നിർദേശം നൽകുകയായിരുന്നു ഇയാളെന്നാണ് വിവരം. ഇക്കഴിഞ്ഞ മെയ് 6 ന്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് സിംഗ് പഞ്ച്‌വാദ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

7 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

8 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

21 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

21 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago