ദില്ലി: പാകിസ്ഥാനിലെ ഭീകര ക്യാമ്പായ ബാലാകോട്ടില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് 27 തീവ്രവാദികള്‍ക്ക് ട്രെയിനിങ് കൊടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബാലാകോട്ട് ക്യാമ്പ് ഇപ്പോള്‍ നയിക്കുന്നത് യൂസഫ് അസറാണ്.ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനും കൊടും ഭീകരനുമായ മൗലാന മസൂദ് അസറിന്റെ ബന്ധുവാണ് യൂസഫ് അസര്‍.
മൂന്ന് അഫ്ഗാനിയും ഒരു പാക്കിസ്ഥാനിയും ഒരു പഞ്ചാബിയുമടക്കം, അഞ്ചു പരിശീലകരാണ് ഭീകരവാദികള്‍ക്ക് പരിശീലനം കൊടുക്കുന്നത്. 27 ഭീകരവാദികളില്‍, എട്ടുപേര്‍ പാക്ക് അധിനിവേശ കാശ്മീരില്‍ നിന്നാണ്. ഈയാഴ്ചയോടെ പരിശീലനം പൂര്‍ത്തിയാവും. പിന്നീട് ഇവരെ ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…