Thursday, April 18, 2024
spot_img

ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍;ബാലാകോട്ടില്‍ ഇന്ത്യയെ ആക്രമിക്കാന്‍ 27 തീവ്രവാദികളെ പരിശീലിപ്പിക്കുന്നു

ദില്ലി: പാകിസ്ഥാനിലെ ഭീകര ക്യാമ്പായ ബാലാകോട്ടില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് 27 തീവ്രവാദികള്‍ക്ക് ട്രെയിനിങ് കൊടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബാലാകോട്ട് ക്യാമ്പ് ഇപ്പോള്‍ നയിക്കുന്നത് യൂസഫ് അസറാണ്.ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനും കൊടും ഭീകരനുമായ മൗലാന മസൂദ് അസറിന്റെ ബന്ധുവാണ് യൂസഫ് അസര്‍.

മൂന്ന് അഫ്ഗാനിയും ഒരു പാക്കിസ്ഥാനിയും ഒരു പഞ്ചാബിയുമടക്കം, അഞ്ചു പരിശീലകരാണ് ഭീകരവാദികള്‍ക്ക് പരിശീലനം കൊടുക്കുന്നത്. 27 ഭീകരവാദികളില്‍, എട്ടുപേര്‍ പാക്ക് അധിനിവേശ കാശ്മീരില്‍ നിന്നാണ്. ഈയാഴ്ചയോടെ പരിശീലനം പൂര്‍ത്തിയാവും. പിന്നീട് ഇവരെ ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ മുന്നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു

Related Articles

Latest Articles