ശ്രീനഗർ: കശ്മീരിൽ തീവ്രവാദി ബന്ധമുള്ള രണ്ടുപേർ പിടിയിൽ. ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള സുഹിൽ അഹമ്മദ് ലാട്ടൂ, ബഷീർ അഹമ്മദ് ലോൺ എന്നിവരാണ് പിടിയിലായത്. കശ്മീർ പോലീസ് ആണ് പുൽവാമ ജില്ലയിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ കഠുവയിൽ കശ്മീരിലേക്ക് ട്രക്കിൽ യന്ത്രത്തോക്കുകൾ കടത്താൻ ശ്രമിക്കവേ പിടിയിലായ മൂന്നു ഭീകരവാദികൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. പിടിയിലായ ലാട്ടൂവാണ് ട്രക്കിന്റെ ഉടമസ്ഥനെന്നു പോലീസ് പറഞ്ഞു.

