jakarta
ജക്കാര്‍ത്ത: പ്രായപൂർത്തിയാകാത്ത പതിമൂന്ന് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ അധ്യാപന് വധശിക്ഷ വിധിച്ച് കോടതി.ഇന്‍ഡൊനീഷ്യയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് കോടതി വധ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ബന്‍ദുങ് ഹൈക്കോടതിയുടേതാണ് വിധി.
11 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികളാണ് അധ്യാപകന്റെ പീഡനത്തിന് ഇരയായിരിക്കുന്നത്. സ്‌കൂളില്‍വെച്ചും ഹോട്ടലുകളില്‍വെച്ചുമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ പീഡിപ്പിച്ചത്. ഇതില്‍ ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകുകയും ചെയ്തിരുന്നു.
ജില്ലാ കോടതി പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവിനാണ് ആദ്യം ശിക്ഷിച്ചത്. എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വാദം കേള്‍ക്കുകയും പ്രിന്‍സിപ്പലിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. പ്രതിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിയുടെ പീഡനത്തെത്തുടര്‍ന്ന് ഇരകള്‍ ജന്മം നല്‍കിയ ഒമ്പത് കുഞ്ഞുങ്ങളെ വനിതാശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. പിടിച്ചെടുക്കുന്ന പ്രതിയുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് ഇതില്‍നിന്നുള്ള പണം ഇരകള്‍ക്കും ഇവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കും നൽകാനാണ് കോടതി നിർദ്ദേശം.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…