Sunday, December 21, 2025

രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ കുംഭകോണക്കേസ് ; എട്ട് ഇടങ്ങളിൽ ഇ ഡി റെയ്ഡ്

ജയ്പൂർ : ജൽ ജീവൻ മിഷൻ കുംഭക്കോണ കേസിൽ രാജസ്ഥാനിലെ എട്ട് ഇടങ്ങളിൽ ഇഡി റെയ്ഡ്. രാജസ്ഥാനിലെ ജയ്പൂർ, ബൻസ്വര ജില്ലകളിലെ എട്ട് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. രാജസ്ഥാൻ മുൻ മന്ത്രി മഹേഷ് ജോഷി, പിഎച്ച്ഇഡി ഉദ്യോ​​ഗസ്ഥർ, പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് ഇഡി റെയ്ഡ‍് നടക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും ഉപയോ​ഗിച്ച് അഴിമതി നടത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ് നടക്കുന്നത്.
കണക്കിൽപ്പെടാത്ത 39 ലക്ഷം രൂപ, സ്വത്ത് വിവരങ്ങൾ, ഡിജിറ്റൽ തെളിവുകൾ, മൊബൈലുകൾ എന്നിവ ഇഡി പരിശോധനയിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ജൽ ജീവൻ മിഷൻ പദ്ധതിയുടെ ടെൻഡറുകൾ നേടിയെടുക്കുന്നതിൽ അഴിമതി നടത്തിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, കേന്ദ്ര സർക്കാർ പദ്ധതികളിൽ ക്രമക്കേട് നടത്തിയും അഴിമതി നടത്തിയുമാണ് ഉദ്യോ​ഗസ്ഥർ സ്വത്തുക്കൾ സമ്പാദിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles