ദില്ലി: ഇന്ത്യ എന്നും രാജ്യത്തെ പൗരന്മാര്‍ക്ക് ഒപ്പമുണ്ടെന്നും ലോകത്തിന്റെ ഏത് കോണില്‍ ഇന്ത്യക്കാര്‍ പ്രതിസന്ധി നേരിട്ടാലും അവരെ രക്ഷിക്കാനുള്ള കരുത്ത് രാജ്യത്തിന് കൈവശമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീകരിച്ച ജാലിയൻ വാലാബാഗ് സ്മാരകം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാനിസ്താനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ഇന്ത്യയുടെ ഇടപെടല്‍ ലോകത്തിന് മുന്നില്‍ തെളിവായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച വിപ്ലവകാരികളായ ഭഗത് സിംഗും സര്‍ദാര്‍ ഉദ്ദം സിംഗും അടക്കമുള്ളവര്‍ക്ക് ധൈര്യം നല്‍കിയ മണ്ണാണ് ജാലിയന്‍ വാലാ ബാഗ്. ‘ ഇന്ത്യാ വിഭജനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യത്തിനും അതിന്റെ ചരിത്രം മറക്കാന്‍ കഴിയുന്ന ഒന്നല്ല. വിഭജനകാലത്ത് രാജ്യം ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയും പ്രത്യേകിച്ച് പഞ്ചാബില്‍- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

