ഇസ്ലാമബാദ് : വിദ്വേഷ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ രംഗത്ത്. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് അസിം മുനീർ പറയുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന.
ജമ്മുകശ്മീരിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കും. 2023 ഞങ്ങൾക്ക് വളരെ വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു. എന്നാൽ, അത് ഇപ്പോൾ അവസാനിച്ചുവെന്നാണ് അസിം മുനീർ പറയുന്നത്.
അതേസമയം, പുതുവത്സരാഘോഷങ്ങൾക്ക് കർശനമായ നിരോധനമായിരുന്നു പാകിസ്ഥാൻ ഏർപ്പെടുത്തിയത്. കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് ആണ് ആഘോഷങ്ങൾ നിരോധിച്ച് ഉത്തരവിട്ടത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ പക്ഷെ ആഘോഷങ്ങൾ നിരോധിച്ചത് ഗാസയ്ക്ക് വേണ്ടിയാണ്. ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പുതുവത്സര ആഘോഷങ്ങൾ രാജ്യത്ത് നിരോധിച്ചത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…