Monday, November 2, 2026

ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കും ; വിദ്വേഷ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

ഇസ്ലാമബാദ് : വിദ്വേഷ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ രംഗത്ത്. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് അസിം മുനീർ പറയുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന.

ജമ്മുകശ്മീരിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കും. 2023 ഞങ്ങൾക്ക് വളരെ വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു. എന്നാൽ, അത് ഇപ്പോൾ അവസാനിച്ചുവെന്നാണ് അസിം മുനീർ പറയുന്നത്.

അതേസമയം, പുതുവത്സരാഘോഷങ്ങൾക്ക് കർശനമായ നിരോധനമായിരുന്നു പാകിസ്ഥാൻ ഏർപ്പെടുത്തിയത്. കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് ആണ് ആഘോഷങ്ങൾ നിരോധിച്ച് ഉത്തരവിട്ടത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാൻ പക്ഷെ ആഘോഷങ്ങൾ നിരോധിച്ചത് ഗാസയ്ക്ക് വേണ്ടിയാണ്. ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പുതുവത്സര ആഘോഷങ്ങൾ രാജ്യത്ത് നിരോധിച്ചത്.

Related Articles

Latest Articles