Monday, December 22, 2025

ജമ്മുവിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റും

ദില്ലി: ജമ്മുകശ്മീരില്‍ വീട്ട് തടങ്കലില്‍കഴിയുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആരോഗ്യാവസ്ഥ മോശമാണെന്ന് കാട്ടി സീതാറാം യെച്ചൂരി നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.

72 വയസ്സുള്ള തരിഗാമിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഹര്‍ജിയില്‍ യച്ചൂരി വ്യക്തമാക്കിയിരുന്നു. നാലുതവണ നിയമസഭാംഗമായ തരിഗാമിയെ കഴിഞ്ഞ 29-ന് സീതാറാം യച്ചൂരി സന്ദര്‍ശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തരിഗാമിയെ കാണാന്‍ കശ്മീര്‍ പൊലീസ് യച്ചൂരിക്ക് അനുമതി നല്‍കിയിരുന്നത്

Related Articles

Latest Articles