Sunday, June 16, 2024
spot_img

ഗണേശോത്സവ ഘോഷയാത്ര വൈകിട്ട്

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുള്ള ഘോഷയാത്രയും സാംസ്കാരിക സമ്മളനവും, ഒരു ലക്ഷത്തിയെട്ട് നാളികേരം സമര്‍പ്പിച്ച് നടക്കുന്ന ഗണേശോത്സവ മഹായജ്ഞവും വൈകിട്ട് നടക്കും.

ജില്ലയിലെ 1008 കേന്ദ്രങ്ങളിലും രണ്ട് ലക്ഷത്തില്‍ പരം വീടുകളിലും പ്രതിഷ്ഠ നടത്തിയ ഗണേശവിഗ്രഹങ്ങള്‍ ചെറുഘോഷയാത്രകളായി വൈകുന്നേരം മൂന്ന് മണിയോടുകൂടി പഴവങ്ങാടി ഗണപതിക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നാല് മണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിക്കും. സാംസ്കാരിക സമ്മേളനം കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ മുരളീധരന്‍ എം പി, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Latest Articles