Friday, April 19, 2024
spot_img

കശ്മീരിൽ കനത്ത മഞ്ഞു വീഴ്ച ;കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ വ്യോമസേന

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ 170ഓളം പേരെ രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന. സി-17 ഗ്ലോബ്മാസ്റ്റര്‍ എന്ന ഹെലികോപ്റ്ററുപയോഗിച്ച് വ്യോമസേന രക്ഷപ്പെടുത്തിയവരില്‍ വിദ്യാര്‍ത്ഥികളുമുള്‍പ്പെടുന്നു. ഇവര്‍ GATE പരീക്ഷ എഴുതാന്‍ എത്തിയവരായിരുന്നു.

ദിവസങ്ങളായി തുടരുന്ന മണ്ണിടിച്ചിലും ഹിമപാതവും കാരണം ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഗതാഗത സൗകര്യം താറുമാറായിരിക്കുകയാണ്. ഇത് മൂലം ചരക്ക് ഗതാഗതവും നിലച്ചു. പലയിടങ്ങളിലും ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Related Articles

Latest Articles