Saturday, September 26, 2026

ജ​മ്മു​കാശ്മീ​രി​ല്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; ര​ണ്ടു ഭീ​ക​ര​രെ സൈന്യം വ​ധി​ച്ചു

ജ​മ്മു​കാശ്മീര്‍: ജ​മ്മു​കാശ്മീ​രി​ല്‍ ഭീകരരും സൈന്യവുമായുണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു ഭീ​ക​ര​രെ സുരക്ഷാസേന വ​ധി​ച്ചു. കാശ്മീരി​ലെ ബ​ഡ്ഗാ​മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. സൈനികരെ കണ്ട ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

കശ്മീര്‍ പോലീസ്, 50 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. പ്രദേശം ഇപ്പോള്‍ പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

Related Articles

Latest Articles