Sunday, December 14, 2025

പുൽവാമയിലെ ഭീകരാക്രമണം : ഇന്ത്യ – പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയില്‍ സൈന്യം

പുൽവാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ – പാക് അതിർത്തിയിൽ കനത്ത ജാഗ്രത. ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങള്‍ പാക് വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ദേശീയ പതാകയുമേന്തി ജനങ്ങൾ റോഡ് ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് കേന്ദ്രം കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു.

തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്‍റര്‍നെറ്റ് സേവനം പരിമിതപ്പെടുത്തി. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയിൽ നിന്നുള്ള വാഹനവ്യൂഹത്തിന്‍റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു.

Related Articles

Latest Articles