Monday, June 17, 2024
spot_img

ജ​മ്മു കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍;ഐ​എ​സ്ജെ​കെ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ജ​മ്മു കാ​ഷ്മീ​ര്‍ (ഐ​എ​സ്ജെ​കെ) എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യ ഇ​ഷ്ഫാ​ഖ് സോ​ഫി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഷോ​പ്പി​യാ​നി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലെ​ന്ന് ശ്രീ​ന​ഗ​ര്‍ ആ​സ്ഥാ​ന​മാ​ക്കി​യ ചി​നാ​ര്‍ കോ​ര്‍​പ്സ് അ​റി​യി​ച്ചു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷോ​പ്പി​യാ​നി​ലെ രാ​മ​ന​ഗ​രി മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​തെ​ന്നും ഭീ​ക​ര​രാ​ണ് ആ​ദ്യം വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സേ​ന​യു​ടെ തി​രി​ച്ച​ടി​യി​ലാ​ണ് സോ​ഫി കൊ​ല്ല​പ്പെ​ട്ട​ത്. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​ര്‍ സ്വ​ദേ​ശി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സോ​ഫി. ഹ​ര്‍​ക്ക​ത്തു​ള്‍ മു​ജാ​ഹു​ദീ​നി​ലൂ​ടെ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ഇ​യാ​ളെ, പോ​ലീ​സ് ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

Related Articles

Latest Articles