Terrorists Killed
ശ്രീനഗർ: ജമ്മു കശ്മീരിൽ (Jammu Kashmir) സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുലർച്ചെയോടെ അനന്തനാഗ് ജില്ലയിലെ ഖഗുന്ദ് വെർനിയാംഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി അനന്തനാഗ് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സുരക്ഷാസേനയെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേന നൽകിയ ശക്തമായ തിരിച്ചടിയിലാണ് ഭീകരനെ വധിച്ചത് (Terrorists Killed). ഏറ്റുമുട്ടൽ വിവരം ജമ്മു കശ്മീർ പോലീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
അതേസമയം കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന. കഴിഞ്ഞ ആഴ്ചയുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന ഭീകരവേട്ട ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വായ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. പ്രദേശത്ത് ഭീകരർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ് സൈന്യം.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…