Tuesday, May 21, 2024
spot_img

അസമിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു; നിരവധി ആയുധങ്ങളും പിടിച്ചെടുത്തു

ഗുവഹത്തി: അസമിൽ ഭീകരരുമായി പോലീസിന്റെ ഏറ്റുമുട്ടൽ തുടരുന്നു. കൊക്രജർ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ യുണൈറ്റഡ് ലിബറേഷൻ ഓഫ് ബോഡോലാൻഡ് ഭീകര സംഘടനയിലെ രണ്ട് ഭീകരരെ പോലീസ് വധിച്ചു. ജില്ലയിലെ ഉൽതപാനി പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഇവിടെനിന്നും ഭീകരർ ഒളിപ്പിച്ച ഗ്രനേഡുകളും മറ്റ് മാരകായുധങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്..

അസം പോലീസിന് ലഭിച്ച ഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കൊക്രജർ വനാതിർത്തിയിൽ യുഎൽബി ഭീകര സംഘടനയുടെ ഒളിത്താവളങ്ങൾ പോലീസ് കണ്ടെത്തിയത്. ഇവരെ തകർക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി പോലീസ് പുലർച്ചെ താവളങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയായിരുന്നു. എട്ട് ഗ്രനേഡുകളും, രണ്ട് പിസ്റ്റലുകളും മറ്റ് മാരകായുധങ്ങളുമാണ് പിടികൂടിയത്. ഏഴ് പേരായിരുന്നു താവളത്തിലുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴും പോലീസ് തുടരുകയാണ്.

Related Articles

Latest Articles