രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ് അനുവദിച്ചിരിക്കുകയാണ് ജാപ്പനീസ് കാബിനറ്റ്. കിഴക്കൻ ഏഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അയൽരാജ്യമായ ചൈനയിൽ നിന്നുള്ള വർധിച്ചുവരുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് ജപ്പാന്റെ ഈ നിർണ്ണായക നീക്കം. ഏകദേശം 58 ബില്യൺ ഡോളർ (9 ട്രില്യൺ യെൻ) വരുന്ന ഈ ബജറ്റ് മുൻവർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ ചെലവ് ജിഡിപിയുടെ രണ്ട് ശതമാനമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ജപ്പാന്റെ ചുവടുവെപ്പായി ഇതിനെ കാണാം. #japan #defensebudget #militaryspending #japanesecabinet #nationalsecurity #eastasia #china #militarymodernization #geopolitics #defensepolicy #asiasecurity #globalnews #defenseexpansion #9trillionyen #indopacific #tatwamayinews #internationalaffairs #strikeability #coastaldefense #militarybudget

