Sunday, May 19, 2024
spot_img

ആര്‍എസ്‌എസിനെയും, വിഎച്ച്‌പിയെയും താലിബാനോട് ഉപമിച്ച് ജാവേദ് അക്തർ; പരാമര്‍ശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നത്; രൂക്ഷ വിമർശനവുമായി ശിവസേന

മുംബൈ : ആര്‍എസ്‌എസിനെയും, വിഎച്ച്‌പിയെയും താലിബാനോട് ഉപമിച്ച എഴുത്തുകാരന്‍ ജാവേദ് അക്തറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്.

മുഖപത്രമായ സാംമ്‌നയിലൂടെയാണ് ശിവസേന വിമര്‍ശനമറിയിച്ചത്. ഈ ഒരു പരാമര്‍ശം ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്ന് സാംമ്‌ന പറഞ്ഞു.

മുഖപത്രത്തിൽ പറയുന്നതിങ്ങനെ…:

‘അടുത്തിടെയായി എന്തിനെയും താലിബാനുമായി താരതമ്യം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. ഇത് സമൂഹത്തിനും മനുഷ്യരാശിയ്‌ക്കും വലിയ ഭീഷണിയാണ്. മനുഷ്യരുടെ അവകാശത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത രാജ്യങ്ങളാണ് ചൈനയും പാകിസ്താനും. അതുകൊണ്ടാണ് ഇരു രാജ്യങ്ങളും താലിബാനെ പിന്തുണയ്‌ക്കുന്നത്. എന്നാല്‍ മറ്റുള്ളവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. ആര്‍എസ്‌എസ്, വിഎച്ച്‌പി എന്നീ സംഘടനകളുടെ സംസ്‌കാരമാണ് ഹിന്ദുത്വം. ഹിന്ദുക്കളുടെ അവകാശ സംരക്ഷണത്തിനായി നില കൊള്ളുന്ന സംഘടനകളാണ് രണ്ടും. എന്നാല്‍ അഫ്ഗാനില്‍ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന സംഘടനയാണ് താലിബാന്‍’

മാത്രമല്ല താലിബാനുമായി ആര്‍എസ്‌എസിനെ താരതമ്യം ചെയ്തത് ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും നമ്മുടെ രാജ്യത്തെ ഭൂരിഭാഗം പേരും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരും താലിബാന്റെ നയങ്ങളെ അംഗീകരിക്കാത്തവരുമാണെന്നും പത്രത്തിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles