Friday, May 3, 2024
spot_img

ബി ജെ പി സംഘടന ചുമതലകളിൽ അഴിച്ചുപണി ;മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് കേരളത്തിന്റെ ചുമതല

 

ദില്ലി : വിവിധ സംസ്ഥാനങ്ങളിലേയ്ക്കായി സംഘടനാ ചുമതലയുള്ള പ്രവർത്തകരെ പ്രഖ്യാപിച്ച് ബിജെപി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനാണ് കേരളത്തിന്റെ ചുമതല.ഡോക്ടർ രാധാമോഹൻ അഗർവാളാണ് കേരളത്തിന്റെ സഹപ്രഭാരി. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹചുമതല നൽകി.ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ഝാർഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനാണ് ഹരിയാനയുടെ പ്രഭാരി. മുരളീധർ റാവുവിനാണ് മദ്ധ്യപ്രദേശിന്റെ ചുമതല. പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിയ്ക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗൾ പാണ്ഡെയ്ക്കും നൽകി.അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാർ. ഡോക്ടർ സംബിത് പത്രയ്‌ക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

Related Articles

Latest Articles