Jayaram
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടനാണ് ജയറാം. മറ്റാരാലും പകരം വെക്കാൻ കഴിയാത്ത ഈ നടന് നിരവധി ആരാധക കൂട്ടം തന്നെയുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ ഫിറ്റ്നസ് ചിത്രങ്ങൾ പങ്കുവെച്ച് വൈറലാകുകയാണ് ജയറാം. മുൻപ് ‘അല വൈകുണ്ഠപുരമുലു’ എന്ന അല്ലു അർജുൻ ചിത്രത്തിനായി ശരീര ഭാരം കുറച്ച് സിനിമ ലോകത്തെ അത്ഭുതപെടുത്തിയിരുന്നു. അന്ന് 13 കിലോ ഭാരമാണ് ജയറാം കുറച്ചത്.
ഇപ്പോഴിതാ മെലിഞ്ഞു കൂടുതൽ ചെറുപ്പമായ ജയറാമിനെയാണ് പുതിയ ചിത്രങ്ങളിൽ കാണാനാവുക. രമേഷ് പിഷാരടിയും വിജയ് സേതുപതിയും അടക്കമുള്ളവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഇതേതാ ഈ കൊച്ചു പയ്യനെന്നാണ് പ്രിയ ഗായകൻ വിജയ് യേശുദാസിന്റെ ചോദ്യം.
എന്നാൽ പുതിയ ലുക്കും ഏതെങ്കിലും ചിത്രത്തിനു വേണ്ടിയാണോ എന്ന് വ്യക്തമല്ല. എന്തായാലും ആരാധകർ ഇതിനകം തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ‘പുത്തം പുതു കാലൈ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ജയറാമിനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ഈ ചിത്രത്തിൽ ഉർവശിയും കാളിദാസ് ജയറാമും കല്യാണി പ്രിയദർശനും ജയറാമിനൊപ്പം അഭിനയിച്ചിരുന്നു. തെലുങ്കിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളാണ് ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…