newscrime
ജയ്പൂര്‍: ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന കോളേജ് വിദ്യാർത്ഥിയെ സഹപാഠികള്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാന്‍ ഭരത്പൂരിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ 19കാരിയാണ് മരണപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്തുടര്‍ന്ന് വന്ന് സഹപാഠികളായ അഞ്ചുവിദ്യാര്‍ഥികള്‍ ബലംപ്രയോഗിച്ച് 19കാരിയെ കൊണ്ട് വിഷം കഴിപ്പിച്ചതായി അച്ഛന്റെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. വീട്ടില്‍ എത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഹെലീന നഗരത്തില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് 19കാരി കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസം ചില സഹപാഠികള്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി യുവതി അമ്മയോട് പരാതിപ്പെട്ടിരുന്നു.
ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സഹപാഠികള്‍ പിന്തുടര്‍ന്നത്. തുടര്‍ന്ന് ബലംപ്രയോഗിച്ച് ഏതോ പാനീയം കുടിപ്പിച്ചു. വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, വിഷം നല്‍കി തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…