Wednesday, January 7, 2026

ജൂവലറി തട്ടിപ്പ്; കമറുദീനെതിരെ ഏഴ് വഞ്ചന കേസുകള്‍ കൂടി; ആകെ കേസുകള്‍ 63 ആയി

കാസര്‍​ഗോഡ്: ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീനെതിരെ ഏഴ് വഞ്ചന കേസുകള്‍ കൂടി രജി‌സ്‌റ്റര്‍ ചെയ്‌തതോടെ ആകെ കേസുകള്‍ 63 ആയി. ചന്തേര സ്റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് ജൂവലറി ചെയര്‍മാനായ എം.സി കമറുദീന്‍ എം.എല്‍.എയുടേയും, എം.ഡി പൂക്കോയ തങ്ങളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്.

വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്ദേര സ്റ്റേഷനിലെ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. അതേസമയം നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് കാസര്‍​ഗോഡ് ടൗണ്‍ സ്റ്റേഷനിലെ കേസ്. ഇതോടെ എം.എല്‍.എ പ്രതിയായ വഞ്ചന കേസുകളുടെ എണ്ണം 63 ആയിരിക്കുകയാണ്.

Related Articles

Latest Articles