റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബിജെപിയും മഹാസഖ്യവും ഇഞ്ചോടിഞ്ച് മുന്നേറുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോഴും വോട്ടിങ് മെഷീന്‍ എണ്ണിയപ്പോഴും തുടക്കത്തില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യമാണ് മുന്നിലെത്തിയത്. എന്നാല്‍ വൈകാതെ ബിജെപി ഒപ്പം പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
എന്നാല്‍ തുടക്കത്തിലെ മുന്നേറ്റം വോട്ടെണ്ണലിന്റെ അന്തിമ ഘട്ടം വരെ നിലനിര്‍ത്താന്‍ കഴിയുന്നതിനെ ആശ്രയിച്ചാണ് ആര് ഭരിക്കുമെന്ന് പറയാനാകുക.

