Monday, June 3, 2024
spot_img

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ബംഗളൂരു: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസറുമായ ജി. നഞ്ചുണ്ടനെ (58)വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ബംഗളുരു യൂണിവേഴ്‌സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടന്‍ നാഗദേവനഹള്ളിയിലെ അപാര്‍ട്‌മെന്റിലായിരുന്നു താമസം. നഞ്ചുണ്ടന്‍ കുറച്ച്‌ ദിവസങ്ങളായി കോളേജില്‍ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവര്‍ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് യു. ആര്‍ അനനന്തമൂര്‍ത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

Related Articles

Latest Articles