കൊച്ചിയിൽ കൊലവിളിയുമായി സംഘടിച്ച തീവ്രവാദ സംഘത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ. എസ്ഡിപിഐ (SDPI Leader Murder) നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന കൊലവിളി പ്രകടനങ്ങളെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കെ എസ് ഷാനെ അജ്ഞാത സംഘം കൊലപ്പെടുത്തി ഏതാനും മണിക്കൂറുകൾക്കകം അർദ്ധരാത്രി ആലുവയിലും, എറണാകുളം നഗരത്തിലും സംഘടിച്ചെത്തിയത്.
കൊച്ചിയിലെ പ്രമുഖ മാളിലെയും, ഷോപ്പിംഗ് കോംപ്ലക്‌സുകളിലെയും, പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ സംഘാംഗങ്ങളെന്നാണ് വിവരം. മാളുകളും തീവ്രവാദ സംഘടനകൾ രഹസ്യ കേന്ദ്രമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മാളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജീവനക്കാരായി എത്തിയവരിൽ ഭൂരിഭാഗവും ഇസ്ലാമിസ്റ്റുകളായ തീവ്രവാദ പ്രവർത്തകർ എന്നാണ് വിവരം. റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴിയും,നേരിട്ടും നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാളിലെ ഹൈപ്പർമാർക്കറ്റ് ഇവരുടെ പ്രധാന കേന്ദ്രമാണെന്ന് സൂചനയുണ്ട്.
മാൾ ജീവനക്കാരുടെ ഹോസ്റ്റലുകളിലും,പ്രത്യേകം വീടുകളിലുമായാണ് ഇവർ താമസിക്കുന്നത്.ഇവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലും, ആലുവയിലും നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ കൂട്ടമായി ഇവർ എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ ശക്തമായ അന്വേഷണമാണ് അന്വേഷണ ഏജൻസികൾ ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മാളുകളും വഴിയോര വ്യാപാര സ്ഥാപനങ്ങളും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ രഹസ്യ കേന്ദ്രമാക്കുന്നു. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ കളമശ്ശേരിയിലും ആലുവയിലും അര്‍ധരാത്രി നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തത് പ്രമുഖ മാളുകളിലെ ജീവനക്കാരും വഴിയോരക്കച്ചവടക്കാരുമാണ്. ചില ബേക്കറികളിലും ഫ്രൂട്ട്‌സ് ഷോപ്പുകളിലും ജോലി ചെയ്തിരുന്നവരും അത്തര്‍ വില്‍പ്പനക്കാര്‍ ഉള്‍പ്പെടെ വഴിയോരക്കച്ചവടത്തിന്റെ പേരില്‍ നഗരം കേന്ദ്രമാക്കിയവരും പ്രകടനത്തിനെത്തിയിരുന്നു.
കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന പ്രകടനങ്ങളില്‍ പങ്കെടുക്കാനെത്തിയത് അതാതിടങ്ങളിലെ ആളുകളായിരുന്നില്ല. മാളുകള്‍ മുസ്ലിം തീവ്രവാദ സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി നേരത്തേയും ആരോപണമുയര്‍ന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ പലരും തട്ടുകട ജോലികളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മാളുകളില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ കൂട്ടത്തോടെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിനെത്തിയത് അതീവ ഗൗരവമായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. ഷോപ്പിങ് കോംപ്ലക്‌സുകള്‍, മൊബൈല്‍ സര്‍വീസ് സെന്ററുകള്‍, പച്ചക്കറി-പഴം മാര്‍ക്കറ്റുകള്‍, ഫ്രഷ്-ഫിഷ് ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യാനേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലും കൂട്ടമായി ഇവരെത്തിയിരുന്നു.
കേരളത്തില്‍ ഏതു സമയത്തും കലാപമുണ്ടാക്കാനുള്ള തയ്യാറെടുപ്പാണ് തീവ്രവാദ സംഘങ്ങള്‍ നടത്തുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, തുടങ്ങിയ ജില്ലകളില്‍ നിന്നെത്തിയ നിരവധി പോപ്പുലര്‍ ഫ്രണ്ടുകാരാണ് മാളുകളിലും അനുബന്ധ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെപ്പോലും വെല്ലുവിളിക്കാനും ഭീഷണിപ്പെടുത്താനും ഇക്കൂട്ടര്‍ തയ്യാറാകുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡ് തടയാന്‍ ശ്രമിച്ചിരുന്നു. മൂവാറ്റുപുഴയ്ക്ക് പുറത്തുനിന്നു നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. ഇന്നലെ കൊച്ചിയിലെ ഇ ഡി ഓഫീസ് കൈയടക്കാനുള്ള നീക്കമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേയുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത ഇക്കൂട്ടര്‍ക്ക് സഹായകരമാകുന്നു.

