Sunday, December 21, 2025

രണ്ടു വർഷത്തിനുള്ളിൽ മുപ്പതു കോടി വരിക്കാർ :ഇത് ജിയോ വിപ്ലവം

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയിലെ വരിക്കാരുടെ എണ്ണം 30 കോടി കടന്ന് മുന്നോട്ട്. സേവനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് റിലയന്‍സ് ജിയോ ഈ വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി വെറും 170 ദിവസം കൊണ്ട് 10 കോടി വരിക്കാരെ നേടിയെടുത്ത ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ.

വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. 2016 സെപ്റ്റംബറിലാണ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ 4ജി സേവനം നല്‍കിത്തുടങ്ങിയത്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന കമ്പനി എന്ന വന്‍ നേട്ടം കരസ്ഥമാക്കിയ കമ്പനിയാണ് റിലയന്‍സ് ജിയോ.

Related Articles

Latest Articles