Thursday, October 1, 2026

പെല്ലറ്റ് ഗണ്‍ വേണ്ടെന്ന് ഹര്‍ജി; എങ്കില്‍ ഒറിജിനല്‍ തോക്കെടുക്കുമെന്ന് സി ആര്‍ പി എഫ്

ദില്ലി: കശ്മീരില്‍ കലാപാരികൾക്കെതിരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് ഹര്‍ജി. കശ്മീര്‍ ബാര്‍ അസോസിയേഷനാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കശ്മീരില്‍ സി ആര്‍ പി എഫിനെതിരെ കല്ലേറും ആക്രമണവും നടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കലാപകാരികളെ പിരിച്ചുവിടാൻ പെല്ലറ്റ് ഗണ്ണുകളാണ് സിആര്‍പിഎഫ് ഉപയോഗിക്കുന്നത്. ഇതിനെതിരെയാണ് ഹർജി.

എന്നാല്‍ അക്രമികളെ പിരിച്ചുവിടാനുള്ള ബദല്‍ സംവിധാനം ഉണ്ടകുന്നതുവരെ പെല്ലറ്റ് ഗണ്ണുകളെ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കലാപകാരികളായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്ണുകള്‍ അത്യാവശ്യ ഘടകമാണെന്നും അഥവാ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സൈന്യത്തിന് ഒറിജിനല്‍ തോക്കുകള്‍ ഉപയോഗിക്കേണ്ടി വരുമെന്ന് സി ആര്‍ പി എഫും കോടതിയില്‍ വ്യക്തമാക്കി.

യഥാർത്ഥ തോക്ക് ഉപയോഗിച്ചാൽ കൊല്ലപ്പെടുന്ന കലാപകാരികളുടെ എണ്ണം കൂടുമെന്നും സിആര്‍പിഎഫ് കോടതിയില്‍ അറിയിച്ചു. നിലവില്‍ പെല്ലറ്റ് ഗണ്ണിനുള്ള ബദൽ സംവിധാനം കേന്ദ്രസർക്കാർ പരിഗണനയിലുണ്ട്. പകരം മറ്റെന്ത് ഉപയോഗിക്കും എന്ന് തീരുമാനിക്കാന്‍ വേണ്ടി കേന്ദ്രം ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Related Articles

Latest Articles