Saturday, May 4, 2024
spot_img

അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആയി ജോ ബൈഡൻ; ഇന്ത്യന്‍ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റ്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയം. 273 ഇലക്ടറല്‍ വോട്ടുമായിട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കുന്നത്.

നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്‍റെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനായത്.

പെന്‍സില്‍വേനിയയിലെ വോട്ടുകളാണ് ബൈഡന്‍റെ വിജയമുറപ്പിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടി. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

പുതിയ ചരിത്രം കുറിച്ച് കമലാ ഹാരിസ് വനിത വൈസ് പ്രസിഡന്‍റാവും. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റായി കമലാ ഹാരിസ്. യുഎസ് വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്‍റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയും കമലയാണ്.

Related Articles

Latest Articles