JOSE K MANI RESIGNED ED FROM MP POSITION
ദില്ലി: ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ. മാണി പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ എംപി സ്ഥാനം രാജി വച്ചിരിക്കുന്നത്. പാലാ സീറ്റ് സംബന്ധിച്ച് ഒരു ചർച്ചകളും ഇടതുമുന്നണിയിൽ നടന്നിട്ടില്ല. എന്നാല്‍ ചർച്ചകൾ തുടങ്ങുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു നേരത്തെ ജോസ് കെ. മാണി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം മുന്നണി വിട്ടിട്ടും ജോസ് കെ. മാണി എംപി സ്ഥാനം രാജിവയ്ക്കാത്തതിൽ വ്യാപക വിമർശനമായിരുന്നു യുഡിഎഫ് ഉയർത്തിക്കൊണ്ടിരുന്നത്. സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് പലതവണ ആവർത്തിക്കുകയും ചെയ്തിരുന്നു. പാർട്ടി ചിഹ്നവും പേരും നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് രാജി വൈകിപ്പിക്കുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് വിഭാഗത്തെ ഔദ്യോഗിക കേരള കോൺഗ്രസായി പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയുടെ എംപി സ്ഥാനം ഇതിൽ നിർണായകമായിരുന്നു.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…