കോട്ടയം: പാലായിൽ ജോസ് ടോം പുലിക്കുന്നേൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോസ് ടോം. സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാർട്ടി നിയോഗിച്ച ഏഴംഗ സമിതിയാണ് ജോസ് ടോമിന്റെ പേര് നിർദേശിച്ചത്.
ഉപതെരഞ്ഞെടുപ്പിൽ തന്റെ കുടുംബത്തിൽനിന്ന് ആരും സ്ഥാനാർഥിയായി വരേണ്ടെന്നു ജോസ് കെ. മാണി നിർദേശിച്ചിരുന്നതായി, സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാർട്ടി നിയോഗിച്ച ഉപസമിതി കണ്‍വീനർ തോമസ് ചാഴികാടൻ എംപി അറിയിച്ചു.

