കോട്ടയം: എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് എം പുതുശ്ശേരി. എല്‍ഡിഎഫിലേക്ക് പോകാന്‍ ജോസ്.കെ. മാണി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ജോസഫ് എം. പുതുശ്ശേരിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി.
എല്‍ഡിഎഫിലേക്ക് പോകുന്നതിനോട് താത്പര്യമില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ടെന്നും പെട്ടെന്നൊരു ദിവസം അതിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകാനുള്ള വിമുഖത അറിയിച്ചെങ്കിലും യുഡിഎഫിലേക്ക് തിരികെ എത്തുമോയെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി ഇതുവരെയും നല്‍കിയിട്ടില്ല. നിലവില്‍ ഈയൊരു നിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലേക്ക് പോകുന്നില്ലെങ്കില്‍ ജോസഫ് പക്ഷത്തേക്കാണോ അതോ കോണ്‍ഗ്രസിലോ മറ്റ് ഏതെങ്കിലും യുഡിഎഫ് കക്ഷിയിലോ ചേരുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല. എല്‍ഡിഎഫിലേക്ക് പോകുന്നതിലുള്ള നിലപാട് മാത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…