Categories: Kerala

ഞെട്ടിത്തരിച്ചു മാധ്യമലോകം: പ്രദീപിനെ കൊന്നതാര്? എന്തിന്? ശക്തമായ ചോദ്യശരങ്ങളുമായി മാധ്യമ ലോകത്തെ പ്രമുഖർ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ ശക്തമായ ചോദ്യശരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തത്വമയി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ രാജേഷ് ജി പിളള. ഇഷ്ടപെടാത്തവനെ വണ്ടി കയറ്റി കൊന്നാലും ഒരു ചുക്കും സംഭവിക്കില്ല എന്ന ആത്മവിശ്വാസം അങ്ങനെ വെറുതെ ഉണ്ടായതല്ലെന്നു ഓർമിപ്പിച്ചു കൊണ്ടു കെ എം ബഷീർ എന്ന കുഞ്ഞനിയൻ മരിച്ചു തലക്കു മുകളിൽ നിൽക്കുന്നതിന് പിന്നാലെയാണ് എസ് വി പ്രദീപിന്‍റെ ഈ വിയോഗമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. തത്വമയി ന്യുസിന്റെ തുടക്കത്തിൽ തന്നെ ഒപ്പം പ്രവർത്തിക്കാൻ തയ്യാറായി ഇങ്ങോട്ടു ആഗ്രഹം പ്രകടിപ്പിച്ചു വന്നതാണ് എസ് വി പ്രദീപെന്നും തികച്ചും ശാന്തനും സഹപ്രവർത്തകരോട് സ്നേഹത്തോടെയും വിനയത്തോടെയും മാത്രം പെരുമാറിയിരുന്ന ഒരു വ്യക്തിത്വം കൂടി എസ് വി പ്രദീപിനുണ്ടായിരുന്നു. ദുരൂഹമാണ് ഈ മരണം, ഭീഷണികളെക്കുറിച്ച് പറയുമ്പോൾ ചിരി ആയിരുന്നു മറുപടി എന്നും, ചർച്ച ചെയ്യാൻ പോലും താൽപര്യമില്ല എന്ന മട്ടിലായിരുന്നു അദ്ദേഹം. അതൊക്കെ ഒരു വഴിക്ക് നടക്കും, എന്നെ ബാധിക്കുന്നില്ല എന്നായിരുന്നു ഒരിക്കൽ തന്നോട് പ്രതികരിച്ചതെന്നും രാജേഷ് ജി പിളള പറയുന്നു. അതേസമയം വാഹനം വളരെ വേഗത്തില്‍ ഓടിച്ചിരുന്നു ഒരാളല്ലായിരുന്നു പ്രദീപെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രദീപ് വെറും ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടതല്ല, കൊലപ്പെടുത്തിയതാണെന്നും, മുഖം നോക്കാതെ, ഭയമേതുമില്ലാതെ പിണറായി വിജയനേയും, കെപി യോഹന്നാനേയും, ഇസ്ലാമിക തീവ്രവാദികളേയുമെല്ലാം വിമർശിച്ചിരുന്ന മാദ്ധ്യമ പ്രവർത്തകനെന്ന ഖ്യാതി പ്രദീപിനുണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഗോപാലകൃഷ്ണനും രംഗത്ത് വന്നിരുന്നു. തിരുവനന്തപുരത്ത് അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിനെ അപമാനിച്ച് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജ് ഇട്ട പോസ്റ്റ് കൂടി പങ്കു വച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. പ്രദീപ് വെറുതേ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടതല്ലായെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും, ഇത് ഒരു ആസൂത്രിത കൊലപാതകമാണെന്നും, ഈ കൊലപാതകം കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്കുള്ള ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒന്നുകിൽ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ അഴിമതിയും കൊലയും നടത്തുന്ന സര്‍ക്കാരിന്‍റെയും പിന്താങ്ങികളായി സ്തുതിപാഠകരായി തുടരുക, അല്ലാത്തവര്‍ അനിവാര്യമായ വിധിയെ നേരിടാൻ തയ്യാറെടുക്കുക എന്നും അദ്ദേഹം പറയുന്നു.
അതേസമയം ജനാധിപത്യത്തിന് ഈ നാട്ടിലെ വിലയെന്താണന്ന് 20/20 മത്സരിക്കുന്ന അങ്കമാലിയിലും, ഇന്ന് കണ്ണൂരിലും, കാസർഗോഡിലുമെല്ലാം നാം കണ്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊന്നിട്ട് മാപ്പ് നൽകുന്ന കൊടും ക്രൂര ചിന്താഗതിയുളള നീചന്മാരാണ് ഇവരെന്നു തന്നെയാണ് പോരാളി ഷാജി എന്ന പേജില്‍ ഇവര്‍ ഇട്ടിരിക്കുന്ന പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അതേസമയം സ്വതന്ത്രവും, നിക്ഷ്പക്ഷവും, വഴങ്ങാത്ത മാദ്ധ്യമ പ്രവർത്തനത്തിന്‍റെയും കേരളത്തിലെ അവസ്ഥയുടെ ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് പ്രദീപിന്‍റെ ക്രൂരമായ കൊലപാതകത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം തന്‍റെ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ തിരുവനന്തപുരത്ത് അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിനെ അപമാനിച്ച് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിട്ട പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് പല ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു മാധ്യമ പ്രവർത്തകന് ചേർന്ന രീതിയിലായിരുന്നോ എസ്.‌വി പ്രദീപിന്റെ പ്രവർത്തികളെന്നാണ് ‘പോരാളി ഷാജി’ കമന്റായി കുറിച്ചത്.
മാത്രമല്ല, ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയിലും വളരെ മോശമായ രീതിയിൽ മാധ്യമപ്രവർത്തകനെ സംബന്ധിച്ച് എഴുതി ചേർത്തിട്ടുണ്ട്. “ഇയാൾ മറ്റു മാധ്യമപ്രവർത്തകർക്ക് പോലും അപമാനമായിരുന്നു. എങ്കിലും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു”-എന്നായിരുന്നു പോരാളി ഷാജിയുടെ ഒരു കമന്റ്.

” കേട്ടാലറയ്ക്കുന്ന ഭാഷയുപയോഗിച്ച് മാധ്യമലോകത്തെ മലീമസമാക്കിയതിലും സഖാക്കളെ നിരന്തരം അസഭ്യവർഷം നടത്തിയതിലും താങ്കൾക്ക് മാപ്പ് തന്നിരിക്കുന്നു” എന്നും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കുറിച്ചിരുന്നു. അതേസമയം ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇദ്ദേഹത്തിന്‍റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകരുള്‍പ്പെടെ നിരവധിപേരാണ് രംഗത്ത് വന്നത്.

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

13 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

13 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

14 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

14 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

14 hours ago