Categories: KeralaPolitics

ഇതെന്താ ഗുണ്ടാ പാര്‍ട്ടികളുടെ കേരളമോ? എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ആക്രമണം: കിഴക്കമ്പലത്ത് പേടിച്ചരണ്ട ദമ്പതികൾ വീട് മാറി

കിഴക്കമ്പലം: കിഴക്കമ്പലത്ത് പോളിംങിനിടെ മർദ്ദനമേറ്റ ദമ്പതികൾ വീട് മാറി. വോട്ടെടുപ്പ് ദിവസം കിഴക്കമ്പലത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരിൽ നിന്നുണ്ടായ മർദ്ദനത്തിനെത്തുടര്‍ന്നാണ് വയനാട് സ്വദേശികളായ പ്രിന്‍റുവും, ഭാര്യ ബ്രിജീത്തയും വീട് മാറിയത്. ഇരുവരും ഇപ്പോഴും ഭീതിയിലാണ്. കിഴക്കമ്പലത്ത് 14 വർഷമായി വാടകയ്ക്ക് താമസിക്കുകയാണ് പ്രിന്‍റുവും ഭാര്യയും. വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന പേരിലായിരുന്നു യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ആക്രമണം. വോട്ട് ചെയ്യാനെത്തിയ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. ആധാർ കാർഡ് പോരെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഐഡി വേണമെന്നും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ശഠിച്ചു. ബൂത്തിലെത്തിയ പ്രിന്‍റുവിന്‍റെ ഷർട്ട് വലിച്ചു കീറുകയും മാല വലിച്ചു പൊട്ടിക്കുകയും ചെയ്തു. ശേഷം വോട്ട് ചെയ്യുന്നില്ല എന്നു പറഞ്ഞിട്ടു പോലും കഴുത്തിനു പിടിച്ചു തള്ളി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരുവരും ജോലിചെയ്യുന്ന കിറ്റക്സ് കമ്പനി എടുത്ത് നൽകിയ ഞാറന്നൂരിന് സമീപത്തെ വാടകവീട്ടിലേക്ക് മാറിയത്.

അതേസമയം സംഭവത്തില്‍ ഇന്നലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 15 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത് ഒരാളെ കൂടി പിടികൂടാനുമുണ്ട്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് എതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് പ്രതികളെ സിപിഎം നേതാവ് നേരിട്ടെത്തിയാണ് സ്റ്റേഷൻ ജാമ്യത്തിൽ ഇറക്കിയതെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും വോട്ടെടുപ്പ് ദിവസം തങ്ങളുടെ പ്രവർത്തകർക്ക് വേണ്ട സുരക്ഷാ പോലീസ് ഒരുക്കിയില്ലെന്നും സാബു പറഞ്ഞു. കുമ്മനോട് വാർഡിൽ ട്വന്റി20 ക്കെതിരെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

7 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

9 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

9 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

9 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

10 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

15 hours ago