Saturday, May 11, 2024
spot_img

കേരളത്തില്‍ ബിജെപി ഏറ്റവും വലിയ ശക്തിയാകും: നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങൾക്കൊപ്പം; ജെ.പി നദ്ദ

കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. മാത്രമല്ല പാവപ്പെട്ടവര്‍ക്കും, പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, വനിതകളും, കുട്ടികളും ഉള്‍പ്പെടെ, സമസ്ത മേഖലയിലും ഉള്ളവര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബിജെപി ഏറ്റവും വലിയ ശക്തിയാകുമെന്നും, അതിനുള്ള തെളിവാണ് സമ്മേളനത്തിന് എത്തിയ ഈ ജനസാഗരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, നിലവിലെ സാഹചര്യത്തിൽ കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും, മത വിധ്വംസക പ്രവർത്തനങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നുവെന്ന വ്യാജപ്രചാരണം ഉണ്ടാക്കുകയാണ്.

എന്നാൽ അവർ ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറിയെന്നും സര്‍ക്കാരിന്റെ നിശബ്ദതയാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ജെപി നദ്ദ പറഞ്ഞു.

മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റം ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും, ക്രിസ്ത്യന്‍ സമൂഹം അത് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ നര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ചുള്ള അവരുടെ ആശങ്കകള്‍ പങ്കുവെച്ചെത്തിയിരുന്നു. എന്നാൽ അവരുടെ പ്രശ്‌നങ്ങൾ പിണറായി വിജയൻ പരിഹരിച്ചില്ല. പിണറായി വിജയൻ ജനങ്ങളെ വിഭജിച്ചാണ് പരിഗണിക്കുന്നത്. കേരളത്തിൽ നിന്നും ഇസ്ലാമിക ഭീകരവാദം ഇല്ലാതാക്കുമെന്നും ജെപി നദ്ദ വ്യക്തമാക്കി.

Related Articles

Latest Articles