Thursday, May 2, 2024
spot_img

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അവസാനമായി; രാജ്യം മാറിയെന്ന് ജെ പി നഡ്ഡ

ആഗ്ര: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ. സിഎഎയെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ലെന്ന് പറഞ്ഞ നഡ്ഡ അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ആഗ്രയിലെ ബി ജെ പി റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അവസാനമായിരിക്കുന്നു. രാജ്യം മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞതായും നഡ്ഡ വ്യക്തമാക്കി. ആഗ്രയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്‌റുവും മന്‍മോഹന്‍സിങ്ങുമുള്‍പ്പടെയുള്ള നിരവധി കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ഉള്ളവരായിരുന്നു. പാകിസ്താനില്‍ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്‌റുജി പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003-ല്‍ മന്‍മോഹന്‍ ജി പറഞ്ഞിട്ടുണ്ട്’ – നഡ്ഡ പറഞ്ഞു.

സിഎഎയെ എതിര്‍ക്കുന്ന ദളിത് സമുദായ നേതാക്കളെയും നഡ്ഡ വിമര്‍ശിച്ചു. ഇന്ന് നിരവധി ദളിത് നേതാക്കള്‍ സിഎഎയെ എതിര്‍ക്കുന്നുണ്ട്. അവര്‍ക്കറിയില്ല അഭയാര്‍ഥികളില്‍ എഴുപത് ശതമാനം പേരും ദളിതരാണെന്ന്. അവര്‍ക്ക് ഇന്ത്യയില്‍ കഴിയുന്നതിനുള്ള അവകാശം നല്‍കി, അവര്‍ക്ക് പൗരത്വവും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles