Kerala

ജെപി നദ്ദ ഇന്ന് കേരളത്തിൽ ! വയനാട് റോഡ് ഷോയിൽ പങ്കെടുക്കും ; ആവേശകരമായ സ്വീകരണമൊരുക്കി ജനങ്ങൾ

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും.

രാവിലെ 11ന് ബത്തേരി അസംപ്ഷൻ ജംങ്ഷനിൽ നിന്ന് ചുങ്കം ജംഗ്ഷൻ വരെയാണ് റോഡ് ഷോ. തുടർന്ന് പാലക്കാട്ടെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30ഓടെ ഷൊർണൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും.

വൈകിട്ട് 3ന് കോട്ടയത്താണ് ജെപി നദ്ദയ്ക്ക് പരിപാടി. തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ഇദ്ദേഹം പങ്കെടുക്കുക. കോട്ടയം കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിന് മുന്നിൽ റാലി അവസാനിക്കും

വൈകിട്ട് 5.30ഓടെ തിരുവനന്തപുരഞ്ഞെത്തുന്ന ദേശീയ അദ്ധ്യക്ഷൻ 6.15ന് മടവൂർപ്പാറ ജംഗ്ഷനിൽ നിന്ന് ബാലരാമപുരം സാലി ഗോത്ര തെരുവിലേക്ക് റോഡ് ഷോ നടത്തും.തൊട്ടടുത്ത ദിവസം (ഏപ്രിൽ 20) നദ്ദ കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുന്ന വൻ തെരഞ്ഞെടുപ്പ് റാലികൾ 20, 21 ദിവസങ്ങളിൽ കർണാടകത്തിൽ നടക്കും.

B4 Admin

Recent Posts

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

2 hours ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

2 hours ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

4 hours ago

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

18 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

18 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

19 hours ago